മലപ്പുറം:മലപ്പുറം കോട്ടയ്ക്കലില്‍ പ്രണയിച്ചതിന്‍റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതില്‍ മനംനൊന്ത് വിഷം കഴിച്ച യുവാവിനെ ആനപ്പാറ പള്ളിയിലെ ഖബറ സ്ഥാനത്തിൽ ഖബറടക്കി. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഷാഹിറാണ് മരിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹം ഖബറടക്കി - Crime news updates
പൊലീസ് 15 പേർക്കെതിരെ കേസെടുത്തു
![ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹം ഖബറടക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5058069-thumbnail-3x2-sadacharam.jpg)
ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്‍റെ മൃതദേഹം കബറടക്കി
ഞായറാഴ്ച രാത്രിയിൽ ഷാഹിറിനെ സുഹൃത്തായ പെണ്‍ക്കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചതിനെത്തുടർന്നാണ് ഷാഹിർ ആത്മഹത്യ ചെയ്തതെന്നും മകനെ ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയെന്നും ഷാഹിറിന്‍റെ ബന്ധുക്കൾ പറയുന്നു. ഷാഹിറിനെ മർദിക്കുന്നത് തടയാൻ എത്തിയ സഹോദരൻ ഷിബിലി നും കൂട്ടുകാരനും ക്രൂരമായ മർദനമേറ്റു. ഷിബിൽ കോട്ടക്കൽ പൊലീസിന് നൽകിയ പരാതിയിൽ പെൺക്കുട്ടിയുടെ പിതാവ് ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു.