മലപ്പുറം: പോത്തുകല്‍ 33 കെ.വി സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പോത്തുകല്‍ പഞ്ചായത്തിൽ വെള്ളിമുറ്റം-പൂളപ്പാടം ബൈപാസ് റോഡിന് സമീപമാണ് സബ്‌സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. സബ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തതോടെ പോത്തുകല്‍, അകമ്പാടം, ചാലിയാര്‍, ചുങ്കത്തറ പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പോത്തുകല്‍ സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി - substation handed over to Pothukal
ആഢ്യന്‍പാറ പവര്‍ ഹൗസില്‍ നിന്ന് പോത്തുകല്‍ വരെ ഒമ്പതര കിലോ മീറ്റര്‍ സിംഗിള്‍ സര്‍ക്യൂട്ട് 33 കെ.വി ലൈന്‍ നിര്‍മിച്ചാണ് സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്
![പോത്തുകല്‍ സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പോത്തുകല്‍ സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു ആഢ്യന്‍പാറ പവര്‍ ഹൗസ് substation handed over to Pothukal Pothukal substation](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8461310-thumbnail-3x2-substaion.jpg)
മുഖ്യമന്ത്രി
പോത്തുകല്‍ സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി
ആഢ്യന്‍പാറ പവര്‍ ഹൗസില്‍ നിന്ന് പോത്തുകല്‍ വരെ ഒമ്പതര കിലോ മീറ്റര്‍ സിംഗിള്‍ സര്‍ക്യൂട്ട് 33 കെ.വി ലൈന്‍ നിര്‍മിച്ചാണ് സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച വൈകിട്ട് നടന്ന ഉദ്‌ഘാടന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിച്ചു. പി.വി അന്‍വര്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു.