മട്ടുപ്പാവ് കൃഷിയില്‍ വിജയം തീര്‍ത്ത് സുബൈദ - edakkara
തക്കാളി, വഴുതന, പാവൽ, ചീര, കോവക്ക, പയർ, ഇഞ്ചി, മുളക്, മഞ്ഞൾ, നിലക്കടല തുടങ്ങി നിരവധി വിളകളാണ് സുബൈദയുടെ മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നത്
മലപ്പുറം: വീട്ടിലേക്കാവശ്യമായ പച്ചക്കറികളൊക്കെ സ്വന്തം മട്ടുപ്പാവില്‍ തന്നെ കൃഷി ചെയ്‌ത് മാതൃകയാവുകയാണ് വഴിക്കടവ് ഗ്രാമപഞ്ചായത്തഗം സുബൈദ. അഞ്ച് വര്‍ഷത്തിലേറെയായി സുബൈദ കടയില്‍ നിന്ന് പച്ചക്കറികൾ വാങ്ങിയിട്ട്. തക്കാളി, വഴുതന, പാവൽ, ചീര, കോവക്ക, പയർ, ഇഞ്ചി, മുളക്, മഞ്ഞൾ, നിലക്കടല തുടങ്ങി നിരവധി വിളകളാണ് സുബൈദയുടെ മട്ടുപ്പാവിലുള്ളത്. ജൈവവളം മാത്രമാണ് ഇവര്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. വിഷരഹിതമായ ഭക്ഷണം കഴിക്കാനാകുന്നുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സുബൈദ പറയുന്നു. പച്ചക്കറി കൃഷിക്ക് പുറമെ മല്ലിക, റോസ് മുതലായ പൂക്കളും ഇവരുടെ മട്ടുപ്പാവില്‍ വളര്‍ത്തുന്നുണ്ട്. പച്ചക്കറി നശിപ്പിക്കാനെത്തുന്ന പ്രാണികളെ ആകര്‍ഷിക്കാനാണ് പൂക്കൾ വളര്‍ത്തുന്നതെന്ന് സുബൈദ പറയുന്നു. പൂവത്തി പൊയിൽ വാർഡ് അംഗമായ സുബൈദ വിധവകളുടെ കൂട്ടായ്‌മയായ സ്‌പാർക്കിന്‍റെ സെക്രട്ടറി കൂടിയാണ്.