മലപ്പുറം:എടക്കര മരുത റോഡ് റബ്ബറൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി മുറിച്ച് മാറ്റാൻ നിശ്ചയിച്ച മരത്തെ ആദരിച്ച് തണ്ണിക്കടവ് എ യു പി സ്‌കൂളിലെ ഹരിത സേന വിദ്യാർഥികൾ. കഴിഞ്ഞ 40 വർഷത്തിൽ അധികമായി നാരോക്കാവ് കവലയിൽ വളർന്ന് പന്തലിച്ച് നിന്ന് തണലും വായുവും നൽകിയ ചീനി മരത്തെയാണ് കുട്ടികൾ മാതൃക പരമായി ആദരിച്ചത്.
റോഡ് നവീകരിക്കുമ്പോൾ മര മുത്തശ്ശി ഓർമയാകും; ആദരവുമായി വിദ്യാർഥികൾ - മുത്തശ്ശിയെ ആദരിച്ച് വിദ്യാർഥികൾ
കഴിഞ്ഞ 40 വർഷത്തിൽ അധികമായി നാരോക്കാവ് കവലയിൽ വളർന്ന് പന്തലിച്ച് നിന്ന് തണലും വായുവും നൽകിയ ചീനി മരത്തെയാണ് കുട്ടികൾ മാതൃകപരമായി ആദരിച്ചത്.
റോഡ് നവീകരണത്തിന്‍റെ ഭാഗമായി മുറിച്ച് മാറ്റാൻ പോകുന്ന മര മുത്തശ്ശിയെ ആദരിച്ച് വിദ്യാർഥികൾ
വൃക്ഷ സംരക്ഷണ ശൃംഖല തീർത്ത വിദ്യർഥികൾ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ബദലായി അഞ്ച് തണൽ മരങ്ങൾ നടുമെന്ന് പ്രഖ്യാപിച്ചു. പരിപാടി ഹെഡ്മാസ്റ്റർ പി ഉമ്മർ ഉദ്ഘാടനം ചെയ്തു.