കേരളം

kerala

ETV Bharat / state

മലപ്പുറത്ത് വിദ്യാർഥികൾ നടുറോഡിൽ ഏറ്റുമുട്ടി: പൊലീസ് സ്വമേധയ കേസെടുത്തു - എടവണ്ണയിൽ വിദ്യാർഥികൾ നടുറോഡിൽ

പൊതുസ്ഥലത്ത് വച്ച് പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ അക്രമം നടത്തിയതിനാണ് എടവണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്

EDAVANNA STUDENTS  Students fight on road  Edavanna students fight  വിദ്യാർഥികൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവം  എടവണ്ണയില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുന്നതിന്‍റെ  എടവണ്ണയിൽ വിദ്യാർഥികൾ നടുറോഡിൽ  വിദ്യാര്‍ഥി സംഘര്‍ഷം
വിദ്യാർഥികൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവം: പൊലീസ് സ്വമേധയാ കേസെടുത്തു

By

Published : Oct 19, 2022, 11:08 PM IST

മലപ്പുറം:എടവണ്ണയിൽ വിദ്യാർഥികൾ നടുറോഡിൽ ഏറ്റുമുട്ടി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യം പരിശോധിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

വിദ്യാർഥികൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവം: പൊലീസ് സ്വമേധയാ കേസെടുത്തു

പൊതുസ്ഥലത്ത് വച്ച് പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ അക്രമം നടത്തിയതിനാണ് എടവണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. എടവണ്ണ സിപിഎ ജങ്ഷൻ മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെയുള്ള സ്ഥലങ്ങളിൽ സ്‌കൂള്‍ വിദ്യാർഥികൾ ഏറ്റുമുട്ടിയത്. പരിക്കു പറ്റിയ വിദ്യാർഥികൾ പരാതി നൽകുന്ന മുറക്ക് മറ്റു നടപടികളും ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details