മലപ്പുറം:താനൂരിലെ കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്‍റെ മകൻ അഷ്‌മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധിഖിന്‍റെ മകൻ അജ്‌നാസ് (12) എന്നിവരാണ് മരിച്ചത്.
കനോലി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു - students drowned in malappuram
ഇന്ന് (ഒക്‌ടോബര്‍ 10) ഉച്ചയോടെയാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്.
കനാലില്‍ മുങ്ങിമരിച്ച അഷ്‌മിൽ (11), അജ്‌നാസ് (12) എന്നിവര്‍
ഇന്ന് (ഒക്‌ടോബര്‍ 10) ഉച്ചയ്ക്കാണ് സംഭവം. സുഹൃത്തുക്കളായ ഇരുവരും കനാലില്‍ കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാരെത്തി ഇരുവരെയും രക്ഷപ്പെടുത്തി തിരൂർ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.