കേരളം

kerala

ETV Bharat / state

കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധം

പ്രതിഷേധവുമായെത്തിയ എംഎസ്‌എഫ്, കെഎസ്‌യു, യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി

കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപക നിയമനം  കാലിക്കറ്റ് സര്‍വകലാശാല  വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം  calicut university faculty recruitment  calicut university  student organisations protest
കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപക നിയമനത്തിനെതിരെ യുഡിഎഫ് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം

By

Published : Dec 1, 2020, 12:23 PM IST

Updated : Dec 1, 2020, 12:43 PM IST

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് വിദ്യാർഥി സംഘടനകള്‍. സംവരണം അട്ടിമറിച്ച് ബാക്‌ലോഗ് നികത്താതെയാണ് കാലിക്കറ്റ് സർവകലാശാല വിവിധ പഠന വകുപ്പുകളിലേക്ക് നൂറിലധികം അധ്യാപക നിയമനം നടത്തുന്നത്. പ്രസ്‌തുത വിഷയത്തിൽ സര്‍വകലാശാല കള്ള സത്യവാങ്മൂലം നൽകിയത് മൂലം ഹൈക്കോടതി സര്‍വകലാശാലയോട് വിശദീകരണം തേടിയിരുന്നു. അതിൽ തീർപ്പാവും മുമ്പാണ് തിരക്കു പിടിച്ചുള്ള നിയമനം. നിയമന വിജ്ഞാപനം മുതൽ തന്നെ നടപടികൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സര്‍വകലാശാലയിൽ എല്ലാ ഫയലുകളും ഡിജിറ്റൽ ആണെന്നിരിക്കെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ മാത്രം മാന്വൽ ആയി ചെയ്യുകയും ഇടത് ഉദ്യോഗസ്ഥർ വഴി മാത്രം കൈമാറ്റം ചെയ്യുകയും ചെയ്‌തതായാണ് ആരോപണം.

എ,ഡി ബ്ലോക്കിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച എംഎസ്‌എഫ്, കെഎസ്‌യു, യുഡിഎഫ് പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ മാറ്റി. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസ്, ജില്ലാ പ്രസിഡന്‍റ് കബീർ മുതുപറമ്പ് , കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഹാരിസ് മുതൂർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധം
Last Updated : Dec 1, 2020, 12:43 PM IST

ABOUT THE AUTHOR

...view details