മലപ്പുറം: അരീക്കോട് ചാലിയാര്‍ പുഴയില്‍ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടയം പത്തനാട് സ്വദേശി അൽത്താഫ് അഹമ്മദ് (19)ആണ് കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു - വിദ്യാർഥി മുങ്ങി മരിച്ചു
കാറപറമ്പ് ഗ്രീന്‍വാലി അക്കാദമിയിലെ പ്ലസ്‌ടു വിദ്യാര്‍ഥിയാണ് അല്‍ത്താഫ്.
കാറപറമ്പ് ഗ്രീന്‍വാലി അക്കാദമിയിലെ പ്ലസ്‌ടു വിദ്യാര്‍ഥിയാണ് അല്‍ത്താഫ്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അല്‍ത്താഫ് കൂട്ടുകാര്‍ക്കൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെയായിരുന്നു അപകടം. അല്‍ത്താഫ് മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ഥിയെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തും.