ദേശീയപാതയിൽ ബൈക്കും ടെംബോ ട്രാവലറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു - ദേശീയപാതയിൽ ബൈക്കും ടെംബോ ട്രാവലറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
ബൈക്ക് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടെമ്പോട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു
![ദേശീയപാതയിൽ ബൈക്കും ടെംബോ ട്രാവലറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4851974-thumbnail-3x2-acc.jpg)
ദേശീയപാതയിൽ ബൈക്കും ടെംബോ ട്രാവലറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: ദേശീയപാതിൽ ചിനക്കലിനും സ്വാഗതമാടിനും ഇടയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. കോട്ടപ്പടി നായാടിപ്പാറ കൊളക്കാട് മുഹമ്മദിന്‍റെ മകൻ മുഹമ്മദ് ഹർഷദ് ആണ് മരിച്ചത്. സുഹൃത്ത് കൊളപ്പുറം തയ്യിൽ സിയാദിന് പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച ബൈക്ക് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടെമ്പോട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ഏഴിനാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അർഷാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
TAGGED:
student died in accident