കേരളം

kerala

ETV Bharat / state

വിദ്യാർഥിയുടെ ആത്മഹത്യ; സർക്കാരിനെതിരെ ആബിദ് ഹുസൈൻ എംഎൽഎ - mla against government

ജൂൺ ഒന്നിന് തന്നെ അധ്യയന വർഷം ആരംഭിച്ചു എന്ന് വരുത്തി തീർക്കാനുള്ള സർക്കാരിന്‍റെ പിടിവാശിയുടെ ആദ്യ ഇരയാണ് ആത്മഹത്യ ചെയ്ത വിദ്യാർഥിയെന്ന് എംഎല്‍എ ആരോപിച്ചു.

വളാഞ്ചേരി വിദ്യാർഥിയുടെ ആത്മഹത്യ  ആബിദ് ഹുസൈൻ എംഎല്‍എ  ഓൺലൈൻ ക്ലാസ് വാർത്ത  അധ്യയന വർഷം  student death malappuram updates  mla against government  kerala online class news
വളാഞ്ചേരിയിലെ വിദ്യാർഥിയുടെ ആത്മഹത്യ; സർക്കാരിനെതിരെ ആബിദ് ഹുസൈൻ എംഎൽഎ

By

Published : Jun 3, 2020, 12:06 PM IST

മലപ്പുറം:വളാഞ്ചേരിയിലെ വിദ്യാർഥിയുടെ ആത്മഹത്യയില്‍ സർക്കാരിനെതിരെ വിമർശനവുമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ. ജൂൺ ഒന്നിന് തന്നെ അധ്യയന വർഷം ആരംഭിച്ചു എന്ന് വരുത്തി തീർക്കാനുള്ള സർക്കാരിന്‍റെ പിടിവാശിയുടെ ആദ്യ ഇരയാണ് ആത്മഹത്യ ചെയ്ത വിദ്യാർഥിയെന്ന് എംഎല്‍എ ആരോപിച്ചു.

വളാഞ്ചേരിയിലെ വിദ്യാർഥിയുടെ ആത്മഹത്യ; സർക്കാരിനെതിരെ ആബിദ് ഹുസൈൻ എംഎൽഎ

സർക്കാർ ഒരു മുന്നൊരുക്കവുമില്ലാതെയാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താൻ ആവശ്യമായ സംവിധാനങ്ങളില്ലാത്തവരാണ്. മലപ്പുറം ജില്ലയിലെ മാത്രം കണക്കെടുത്താൽ 62000ലധികം വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് ഉപയോഗപ്പെടുത്താൻ സൗകര്യങ്ങളോ ശേഷിയോ ഇല്ലാത്തവരാണ്. ഓരോ സ്കൂളിലെയും എത്ര കുട്ടികൾക്ക് ഓൺലൈൻ പoനത്തിന് സൗകര്യങ്ങളില്ലെന്ന് കണ്ടെത്തി സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരും വിദ്യാഭ്യാസ വകുപ്പും വിവിധ വകുപ്പുകളുമായി യോജിച്ച് മുന്നൊരുക്കങ്ങൾ നടത്താത്തത് ഗുരുതരമായ വീഴ്ചയാണെന്ന് എംഎല്‍എ ആരോപിച്ചു.

ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്തതിനാൽ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് നൽകണം. ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ കുടുംബത്തിന് അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കണം തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ABOUT THE AUTHOR

...view details