മലപ്പുറം: തിരൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. നിറമരുതൂർ മങ്ങാട് സ്വദേശിയായ വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പൂക്കയിലെ എപിജെ അബ്‌ദുള്‍ കലാം കോളജിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് കോളജ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയത്. വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു - student attempted suicide in thirur
പൂക്കയിലെ എപിജെ അബ്‌ദുള്‍ കലാം കോളേജിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർത്ഥിനിയാണ് കോളേജ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു
കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്നാണ് വിദ്യാര്‍ഥി താഴേക്ക് ചാടിയത്. അധ്യാപകൻ ക്ലാസിൽ നിന്നും പുറത്ത് പോയപ്പോഴാണ് സംഭവം നടന്നത്. ക്ലാസില്‍ കുട്ടി കരഞ്ഞു കൊണ്ട് ഇരിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. കുട്ടി ചാടുന്നത് കണ്ട പരിസരവാസികളാണ് കുട്ടിയെ തൊട്ടടുത്തുള്ള കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന്‍റെ കാരണം വ്യക്തമല്ല.