കേരളം

kerala

ETV Bharat / state

രാജ്യത്തെ സ്വത്തുക്കൾ സര്‍ക്കാര്‍ സമ്പന്നര്‍ക്ക് നല്‍കുന്നുവെന്ന് എം.റഹ്മത്തുള്ള - m rahmathulla

എടവണ്ണപ്പാറ എസ്‌ടിയു കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് എസ്‌ടിയു ദേശീയ സെക്രട്ടറി അഡ്വക്കറ്റ് എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്‌തു.

രാജ്യത്തെ സ്വത്തുക്കൾ സര്‍ക്കാര്‍ സമ്പന്നര്‍ക്ക് നല്‍കുന്നുവെന്ന് എം.റഹ്മത്തുള്ള

By

Published : Nov 20, 2019, 2:15 AM IST

മലപ്പുറം: രാജ്യത്തെ സ്വത്തുക്കൾ കേന്ദ്രസര്‍ക്കാര്‍ സമ്പന്നര്‍ക്ക് നല്‍കുന്നുവെന്ന് എസ്‌.ടി.യു ദേശീയ സെക്രട്ടറി അഡ്വക്കറ്റ് എം.റഹ്മത്തുള്ള. എടവണ്ണപ്പാറ എസ്‌.ടി.യു കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

രാജ്യത്തെ സ്വത്തുക്കൾ സര്‍ക്കാര്‍ സമ്പന്നര്‍ക്ക് നല്‍കുന്നുവെന്ന് എം.റഹ്മത്തുള്ള

എം.റഹ്മത്തുള്ളയ്‌ക്കും സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് അംഗമായി തെരഞ്ഞെടുത്ത വല്ലാഞ്ചിറ അബ്‌ദുൽ മജീദിനും എസ്‌ടിയു കമ്മിറ്റി സ്വീകരണം നൽകി. കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്‍ററിലേക്കുള്ള ധനസഹായ കൈമാറ്റവും ചടങ്ങിൽ നടന്നു. സെന്‍റർ ചെയർമാൻ പി.എ.ജബ്ബാർ ഹാജി തുക ഏറ്റുവാങ്ങി. ഇരുവരെയും ചടങ്ങിൽ ആദരിച്ചു. ദീര്‍ഘകാലം എസ്‌ടിയുവിൽ സേവനം ചെയ്‌തവര്‍ക്കും ചടങ്ങിൽ ആദരമര്‍പ്പിച്ചു. ഇവർക്ക് പ്രത്യേക ഉപഹാരവും നൽകി.

ABOUT THE AUTHOR

...view details