കേരളം

kerala

ETV Bharat / state

Strike Against Mining ജീവനും സ്വത്തിനും ഭീഷണിയായി ചെങ്കൽ ഖനനം; സത്യഗ്രഹ സമരത്തിന്‌ നേതൃത്വം നല്‍കി നാട്ടുകാര്‍ - protest against mining

Strike Against Mining at Mudakozhi Mala Malappuram : ദിവസേന നൂറിലേറെ ലോഡ് ചെങ്കല്ലാണ് ഇവിടെ നിന്നും ഖനനം ചെയ്‌ത്‌ കൊണ്ടുപോകുന്നതെന്നാണ് നാട്ടുകാരുടെ പരാതി

Strike Against Mining  ചെങ്കൽ ഖനനം  സത്യാഗ്രഹ സമരം  സത്യാഗ്രഹ സമരത്തിന്‌ നേതൃത്വം നല്‍കി നാട്ടുകാര്‍  locals led the satyagraha Strike  നാട്ടുകാരുടെ പരാതി  Complaints of locals against Mining  Mining and Geology  protest against mining  State Ministry of Environment
Strike Against Mining

By ETV Bharat Kerala Team

Published : Oct 3, 2023, 4:06 PM IST

സത്യഗ്രഹ സമരത്തിന്‌ നേതൃത്വം നല്‍കി നാട്ടുകാര്‍

മലപ്പുറം: ജില്ലയിലെ വാഴക്കാട്, പുളിക്കൽ, ചീക്കോട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മുടക്കോഴി മലയിലെ ചെങ്കൽ ഖനനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം ആരംഭിച്ചു (Strike Against Mining at Mudakozhi Mala Malappuram). മൂന്ന് പഞ്ചായത്തുകളിലെയും നിരവധി കുടുംബങ്ങൾക്ക് ഏറെ ഭീഷണി സൃഷ്‌ടിച്ച് ചെങ്കൽ ഖനനം നിർഭാതം തുടരുന്നതാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങാൻ കാരണം. ദിവസേന നൂറിലേറെ ലോഡ് ചെങ്കല്ലാണ് ഇവിടെ നിന്നും ഖനനം ചെയ്‌ത്‌ കൊണ്ടുപോകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

തിരുവാലൂർ റസിഡൻസ് ആക്ഷൻ കമ്മിറ്റി എന്ന പേരിൽ നേരത്തെ ജില്ല കലക്‌ടർ, മൈനിങ് ആൻഡ് ജിയോളജി (Mining and Geology), സംസ്ഥാന പരിസ്ഥിതി മന്ത്രാലയം (State Ministry of Environment), വാഴക്കാട് ഗ്രാമപഞ്ചായത്ത്, പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ചെങ്കൽ ഖനനം നിർത്തിവയ്ക്കുന്നതിന് ആവശ്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.

ALSO READ:ഓരോ ഋതുവും പല വർണങ്ങളായി പൂവിടുന്ന ഭൂമിയിലെ സ്വർഗം, മനുഷ്യന്‍റെ കൈതൊട്ടപ്പോൾ ഗർത്തങ്ങളായി മാറിയ മാടായിപ്പാറ

അതിനിടെ മുടക്കോഴി മലയിലെ ചെങ്കൽ ഖനനം നിർത്തിവയ്ക്കാൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൈമാറിയിട്ടുണ്ട്. 2018 - 19 കാലഘട്ടത്തിലെ പ്രളയ സമയത്ത് ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മുടക്കോഴി മലയ്ക്കു താഴെയുള്ള നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. അതിനുശേഷവും ചെങ്കൽ ഖനനം തകൃതിയായി നടക്കുന്നുണ്ട്.

ജീവനും സ്വത്തിനും ഭീഷണിയാവുന്ന വിധത്തിലുള്ള ചെങ്കൽ ഖനനം നിർത്തുന്നതിനു വേണ്ടിയാണ് ഇപ്പോൾ സത്യഗ്രഹ സമരം തുടങ്ങിയത്. വാഴക്കാട് തിരുവാലൂരിൽ ആരംഭിച്ച സത്യഗ്രഹ സമരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് പങ്കാളികളായത്. ചെങ്കൽ ഖനനം നിർത്തിവയ്ക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.

ALSO READ:മൈതാനം നിർമിക്കാനെന്ന പേരില്‍ മണ്ണ് കടത്തുന്നുവെന്ന് പരാതി; 'എല്ലാം പരിയാരം പഞ്ചായത്തിന്‍റെ അറിവോടെയെന്ന്'

മണ്ണ് കടത്ത്‌: മൈതാന നിർമാണം എന്ന പേരിൽ പഞ്ചായത്ത്‌ അധികൃതരുടെ ഒത്താശയോടെ മണ്ണ് കടത്തുന്നതായി ജൂലൈ 21 നാണ്‌ ആരോപണമുയര്‍ന്നത്‌. കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്ത്‌ ഓഫിസിനു പിൻവശത്ത് കെ കെ എൻ സ്‌മാരക സാംസ്‌കാരിക നിലയത്തിന് മുന്നിലെ 60 സെന്‍റ് സ്ഥലത്താണ് മണ്ണെടുപ്പ് നടക്കുന്നത്. കാസർകോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്കാണ് മണ്ണ് കൊണ്ട് പോകുന്നതെന്നും ആക്ഷേപമുണ്ട്.

ഇതുവരെ 160 ലോഡ് മണ്ണ് ഇവിടുന്ന് കടത്തി കഴിഞ്ഞെന്നാണ് പ്രദേശവാസികൾ പറയുന്നത്. അഞ്ച് അടിയോളം താഴ്‌ചയിൽ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് മണ്ണെടുപ്പ്. ഇത് തുടർന്നാൽ പ്രദേശത്തെ വീടുകൾക്ക് ഭീഷണി ആകുമെന്നും പ്രദേശവാസികൾ പറയുന്നു. അവധി ദിവസങ്ങളിലാണ് സാംസ്‌കാരിക നിലയത്തിന് മുൻവശത്ത് നിന്നും ലോഡ് കണക്കിന് മണ്ണ് കടത്തുന്നത്.

ALSO READ:ജര്‍മനിയില്‍ കല്‍ക്കരി ഖനി വിപുലീകരണത്തിനെതിരെ പ്രതിഷേധം ; ഗ്രെറ്റ തുന്‍ബര്‍ഗ് പൊലീസ് കസ്‌റ്റഡിയില്‍

ABOUT THE AUTHOR

...view details