മൂടാൽ ബൈപ്പാസ് നിർമാണത്തില്‍ അനാസ്ഥ; വട്ടപ്പാറയിലെ അപകടങ്ങൾ പെരുകുന്നു - malappuram muslim league
വട്ടപ്പാറയിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് ഉടനടി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളുമായാണ് മുസ്ലീം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി രാപ്പകൽ സമരം നടത്തിയത്
മുസ്ലീം ലീഗ് മുനിസിപ്പൽ കമ്മിറ്റി
മലപ്പുറം: വട്ടപ്പാറയിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് വളാഞ്ചേരി മുസ്ലീം ലീഗ് മുനിസിപ്പൽ കമ്മിറ്റി രാപ്പകല്‍ സമരം നടത്തി.വട്ടപ്പാറയിൽ നിരന്തരം ഗ്യാസ് ടാങ്കർ ലോറികൾ അപകടത്തിൽപ്പെടുന്നത് നാട്ടുകാരെ കടുത്ത ഭീതിയിലും ദുരിതത്തിലുമാക്കിയിരിക്കുകയാണ്. ഇതിനുള്ള ശാശ്വത പരിഹാരം മൂടാൽ ബൈപ്പാസ് പൂർത്തിയാക്കുക എന്നതാണ്. അതിന് സർക്കാർ അടിയന്തര പ്രാധാന്യം നൽകണമെന്ന് കോട്ടക്കൽ മണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ആവശ്യപ്പെട്ടു.
Last Updated : Oct 16, 2019, 9:04 AM IST