കേരളം

kerala

ETV Bharat / state

പൊന്നാനിയില്‍ കര്‍ശന ജാഗ്രത - Strict vigilance in Ponnani

പച്ചക്കറി കടയുള്‍പ്പെടെ പഞ്ചായത്തില്‍ അഞ്ച് കടകള്‍ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളത്.

പൊന്നാനിയില്‍ കര്‍ശന ജാഗ്രത  പൊന്നാനി  Strict vigilance in Ponnani  Ponnani
പൊന്നാനിയില്‍ കര്‍ശന ജാഗ്രത

By

Published : Jul 1, 2020, 10:13 PM IST

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച പൊന്നാനിയില്‍ കര്‍ശന ജാഗ്രത. ഉത്തരമേഖല ഐജി അശോക് യാദവിന്‍റെ നേതൃത്വത്തിലാണ് താലൂക്കിലെ നിയന്ത്രണങ്ങള്‍. പച്ചക്കറി കടയുള്‍പ്പെടെ പഞ്ചായത്തില്‍ അഞ്ച് കടകള്‍ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തുറന്ന് പ്രവര്‍ത്തിക്കുന്ന കടകളുടെ നമ്പറുകള്‍ പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നമ്പറില്‍ ബന്ധപ്പെട്ട് സാധനങ്ങളുടെ ഓഡര്‍ നല്‍കുന്ന പ്രകാരം ഒരു വാര്‍ഡില്‍ രണ്ട് പേര്‍ എന്ന കണക്കില്‍ ജില്ലാ കലക്ടര്‍ പാസ് അനുവദിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കും. സാമൂഹിക അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തു. ആരോഗ്യവകുപ്പിന്‍റെ നിർദേശം അനുസരിക്കാതെ രോഗികളെ ഡിസ്‌ചാർജ് ചെയ്‌തതിന് സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details