മലപ്പുറം: നാടുകാണി ചുരം പാതയിൽ വഴിക്കടവ് ആനമറി ചെക് പോസ്റ്റ് മുതൽ തമിഴ്‌നാട് അതിർത്തി വരെ പരിശോധന കർശനമാക്കി. ജില്ലാഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ഡിവൈഎസ്‌പി ഹരിദാസൻ വിലയിരുത്തിയതിന് പിന്നാലെയാണ് ആരോഗ്യ, എക്സൈസ്, പൊലീസ് എന്നീ വകുപ്പുകൾ സംയുക്തമായി പരിശോധന ശക്തമാക്കിയത്.
അതിർത്തിയിൽ പരിശോധന ശക്തമാക്കി ജില്ലാഭരണകൂടം - vehicle inspection
ജില്ലാഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ഡിവൈഎസ്‌പി ഹരിദാസൻ വന്നതിനു പിന്നാലെയാണ് ആരോഗ്യ, എക്സൈസ്, പൊലീസ് എന്നീ വകുപ്പുകൾ സംയുക്തമായി നടത്തിവരുന്ന പരിശോധന ശക്തമാക്കിയത്
അതിർത്തിയിൽ പരിശോധന ശക്തമാക്കി ജില്ലാഭരണകൂടം
ചരക്ക് വാഹനങ്ങൾ ഒഴികെ മറ്റെല്ലാ യാത്രാ വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ അതിർത്തി കടക്കരുത് എന്ന ജില്ലാ കലക്‌റുടെ നിർദ്ദേശം അക്ഷരംപ്രതി നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.