മലപ്പുറം: ആരാധനാലയങ്ങളിലെ നിയന്ത്രണം സംബന്ധിച്ച കലക്ടറുടെ ഉത്തരവ് പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കലക്ടർക്ക് നിവേദനം നൽകി.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ആരാധനാലയങ്ങളിൽ വിശ്വാസികൾ എത്തുന്നത്. നേരത്തെ സർക്കാർ പ്രഖ്യാപിച്ച സമയക്രമങ്ങൾ പാലിക്കാനായി ആരാധനാ കർമ്മങ്ങൾ വേഗത്തിലാക്കിയാണ് ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നത്. ഇങ്ങിനെയിരിക്കെ വേണ്ടത്ര കൂടിയാലോചനയും മറ്റുമില്ലാതെ ജില്ലയിലെ എല്ലായിടത്തും ആരാധനാലയങ്ങൾ ഒട്ടും തന്നെ പ്രവർത്തിക്കാനാവാത്ത രൂപത്തിലുള്ള നിയന്ത്രണങ്ങൾ വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതാണ്. അതിനാൽ കടുത്ത നിയന്ത്രണം പുന:പരിശോധിക്കേണ്ടതാണെന്നും മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.