മലപ്പുറം:സംസ്ഥാനത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന മലപ്പുറം ജില്ലയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ കനത്ത പരിശോധന ആരംഭിച്ചു. ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എസ്.പി എസ് സുജിത്ത് അറിയിച്ചു. ഇതിനായി മൊബൈല്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. നഗരപ്രദേശങ്ങളിലും പ്രധാന റോഡുകളിലും തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ആള്‍ക്കൂട്ടമുണ്ടാവുന്നുണ്ടെന്ന് എസ്.പി വ്യക്തമാക്കി.
മലപ്പുറത്ത് പരിശോധന കർശനമാക്കുമെന്ന് പൊലീസ് - Strict inspection news
നഗരപ്രദേശങ്ങളിലും പ്രധാന റോഡുകളിലും തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ജില്ലയില്‍ പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഉയര്‍ന്ന് തന്നെയാണ് നിൽക്കുന്നത്.
പല ഗ്രാമീണ പ്രദേശങ്ങളിലും ഉണ്ടാവുന്ന ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനാവും ഇനി പ്രധാന പരിഗണന. ഇതിനൊപ്പം ട്രിപ്പിള്‍ ലോക്ഡൗണ്‍ എല്ലാ സ്ഥലങ്ങളിലും കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളില്‍ മൂന്നിലും ലോക്ക്ഡൗൺ പിന്‍വലിച്ചിരുന്നു. എന്നാല്‍, മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടില്ല. കേരളത്തിലെ മറ്റ് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ താഴെയാണ്. അതേസമയം മലപ്പുറം ജില്ലയില്‍ പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇതാണ് നിയന്ത്രണങ്ങള്‍ തുടരുന്നതിനുള്ള കാരണം.
READ MORE: മലപ്പുറത്ത് ഇലക്ട്രിക് പോസ്റ്റുകളിട്ട് റോഡടച്ച് പൊലീസ്