തെരുവുവിളക്കുകൾ കത്തുന്നില്ല; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം - malappuram edakkara
വെളിച്ചം ഇല്ലാത്തതുമൂലം രാത്രിസമയത്ത് അപകടങ്ങൾ നിത്യസംഭവമാകുന്നു.
![തെരുവുവിളക്കുകൾ കത്തുന്നില്ല; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം തെരുവുവിളക്കുകൾ കത്തുന്നില്ല street light issue in malappuram malappuram edakkara മലപ്പുറം എടക്കര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5462117-206-5462117-1577046474480.jpg)
മലപ്പുറം: എടക്കര കാട്ടിപടിയിൽ തെരുവുവിളക്കുകൾ കത്താതായി പതിനൊന്ന് ദിവസം പിന്നിട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. നാട്ടുകാരുടെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു കാട്ടിപടിയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. എന്നാല്‍ പുനസ്ഥാപിച്ച തെരുവുവിളക്കുകൾ വീണ്ടും കത്താതായതോടെ ബുദ്ധിമുട്ടിലായിരിക്കുകയാണ് നാട്ടുകാര്‍. വെളിച്ചം ഇല്ലാത്തതുമൂലം രാത്രിസമയത്ത് അപകടങ്ങൾ നിത്യസംഭവമാണ്. മാത്രമല്ല സാമൂഹ്യവിരുദ്ധരുടെയും വന്യമൃഗങ്ങളുടെയും ശല്യവും പ്രദേശത്ത് കൂടിവരികയാണ്. തെരുവുവിളക്കുകൾ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്നും നിലവാരം കുറഞ്ഞ ബൾബുകളാണ് ആദ്യം സ്ഥാപിച്ചിരുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.