തെരുവ് നായ ശല്യം രൂക്ഷം; പഞ്ചായത്ത് നടപടിയെടുക്കാത്തതില്‍ ആക്ഷേപം - തെരുവ് നായ ശല്യം രൂക്ഷം
എടക്കര ടൗണും പരിസര പ്രദേശങ്ങളുമാണ് തെരുവ് നായ്ക്കൾ കീഴടക്കിയിരിക്കുന്നത്.
തെരുവ് നായ ശല്യം രൂക്ഷം
മലപ്പുറം: എടക്കരയിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിൽ. എടക്കര ടൗണും പരിസര പ്രദേശങ്ങളുമാണ് തെരുവ് നായ്ക്കൾ കീഴടക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മദ്രസ വിദ്യാർഥികളെ നായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അധികൃതർ എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.