മലപ്പുറം: ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതോടെ ഇനി ഒരു മാസ കാലത്തേക്ക് ജനാധിപത്യത്തിന് സുരക്ഷിതമായ കാവല്‍. വോട്ടിങ് മെഷീനുകളെല്ലാം സ്ട്രോങ്ങ് റൂമുകളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ മലപ്പുറം ഗവൺമെന്‍റ് കോളേജിലും, പൊന്നാനി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ എംഎസ്പി ഹയർസെക്കൻഡറി സ്കൂളിലും സെന്‍റ് ജെമ്മാസ് ഹയർസെക്കൻഡറി സ്കൂളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
വോട്ടിങ് മെഷീനുകൾ സുരക്ഷിത കേന്ദ്രങ്ങളിൽ - Election
വോട്ടിങ് മെഷീനുകളെല്ലാം സ്ട്രോങ്ങ് റൂമുകളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്
വോട്ടിംഗ് മെഷീനുകൾ സുരക്ഷിത കേന്ദ്രങ്ങളിൽ
വോട്ടിങ് മെഷീനുകൾ സുരക്ഷിത കേന്ദ്രങ്ങളിൽ
കഴിഞ്ഞദിവസം രാത്രി എത്തിയ വോട്ടിങ് മെഷീനുകൾ എല്ലാം തന്നെ പ്രത്യേകം തരംതിരിച്ച് സായുധസേനകളുടെ സഹായത്തോടെ സൂക്ഷിച്ച് വരികയാണ്. ജില്ലാ വരണാധികാരിയായ കലക്ടർ അമിത് മീണയുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്.
Last Updated : Apr 25, 2019, 12:35 AM IST