മലപ്പുറം:വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലേറ്. തിരുനാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുന്‍പാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ചില്ലിന് വിള്ളലുണ്ടായിട്ടുണ്ട്. തിരൂര്‍ സ്റ്റേഷൻ വിട്ട ട്രെയിൻ തിരുനാവായ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുന്‍പാണ് അജ്ഞാതരുടെ ആക്രമണം.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി തിരൂര്‍ പൊലീസ് അറിയിച്ചു. അതേസമയം, ആര്‍പിഎഫ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ലോക്കൽ പൊലീസ് വിവരം കൈമാറിയതിന്‍റെ അടിസ്ഥാനത്തില്‍ ഷൊർണൂരിൽ ട്രെയിനിന്‍റെ പ്രാഥമിക പരിശോധന നടത്തി. കാര്യമായി കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ചെറിയൊരു പാട് മാത്രമാണുള്ളതെന്നും റെയിൽവേ അറിയിച്ചു.