തിരുവനന്തപുരം: കടക്കാശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസിന്‍റെ ചിറകിലേറി മലപ്പുറത്തിന്‍റെ മുന്നേറ്റം. 64ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കൊടിയിറങ്ങുമ്പോള്‍ 66 പോയിന്‍റുകളുമായാണ് ഐഡിയല്‍ കളം വിട്ടത്. കായികോത്സവത്തിന്‍റെ രണ്ടാം ദിനം പിന്നിട്ടപ്പോള്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനത്തായിരുന്ന മലപ്പുറം ജില്ല നേടിയ 13 സ്വര്‍ണത്തില്‍ ഏഴ് എണ്ണവും സ്വന്തമാക്കിയത് കടകശ്ശേരി ഐഡിയലായിരുന്നു.
മലപ്പുറത്തിന്‍റെ വിജയത്തിളക്കം; ഐഡിയല്‍ സ്‌കൂളിന്‍റെ കുതിപ്പ് - മലപ്പുറം വാര്‍ത്തകള്‍
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മലപ്പുറത്തിന് വിജയം നേടി കൊടുത്തത് കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിന്‍റെ മികച്ച പ്രകടനം.

കായികോത്സവത്തില്‍ മലപ്പുറം രണ്ടാം സ്ഥാനത്ത്
പരീശിലകന്‍ നതീഷ് ചാക്കോ ഇടിവിയോട് സംസാരിക്കുന്നു
പാലക്കാടിന് തൊട്ട് പിന്നാലെയായിരുന്നു മലപ്പുറത്തിന്‍റെ കുതിപ്പ്. ജാവലിന്‍ ത്രോയില്‍ റെക്കോഡ് വിജയം നേടി ഐശ്വര്യ സുരേഷും ഐഡിയല്‍ സ്‌കൂളിന്‍റെ അഭിമാനമായി. ഒൻപത് വെള്ളിയും നാല് വെങ്കലവുമടക്കം 66 പോയിന്‍റാണ് സ്‌കൂളിന് നേടാനായത്.
കൊവിഡിന് മുന്‍പ് നടന്ന കായികോത്സവത്തില്‍ നാലാം സ്ഥാനത്തായിരുന്ന മലപ്പുറമാണ് ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയത്.
Last Updated : Dec 6, 2022, 9:43 PM IST