മലപ്പുറം:കവളപ്പാറ ദുരന്തത്തിൽ ഇനിയും കണ്ടെത്താനുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിന് ബന്ധുക്കളുമായി ആലോചിച്ച് തിരച്ചിൽ ഊർജിതമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് എത്രയും വേഗം ധനസഹായം ലഭ്യമാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കും അംഗങ്ങളായ ഡോ.കെ.മോഹൻ കുമാറും പി. മോഹനദാസും ആവശ്യപ്പെട്ടു.
കവളപ്പാറ ദുരന്തം; തിരച്ചിൽ ഊർജിതമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ - കവളപ്പാറയിലെ ദുരന്തം
മരിച്ചവരുടെ ബന്ധുക്കൾക്ക് എത്രയും വേഗം ധനസഹായം ലഭ്യമാക്കണം

കവളപ്പാറയിലെ ദുരന്തം;കാണാതായവർക്കായുളള തിരച്ചിൽ ഊർജിതമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
കവളപ്പാറയിലെ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കമ്മീഷൻ ജില്ലാ കലക്ടർക്കാണ് നിർദേശം നൽകിയത്. കവളപ്പാറയിലെ ദുരിത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം അപര്യാപ്തമാണെന്ന പരാതി പരിശോധിച്ച് ആവശ്യമായ നിർദേശം സർക്കാരിന് നൽകുമെന്ന് കമ്മീഷൻ അറിയിച്ചു. കവളപ്പാറ, പാതാർ, ദുരിതബാധിതർ താമസിക്കുന്ന പൂതാനം സെന്‍റ് ജോർജ് പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ കമ്മീഷൻ സന്ദർശനം നടത്തി.
കവളപ്പാറയിലെ ദുരന്തം;കാണാതായവർക്കായുളള തിരച്ചിൽ ഊർജിതമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ