കേരളം

kerala

ETV Bharat / state

വിദ്യാര്‍ഥികള്‍ക്കായി സ്റ്റാര്‍ പദ്ധതി - മലപ്പുറം

ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കരിയര്‍ ഗൈഡൻസാണ് സ്റ്റാര്‍ പദ്ധതി. ഇതിലൂടെ ലോകോത്തര കലാലയങ്ങളില്‍ അഡ്‌മിഷൻ നേടാൻ വിദ്യാര്‍ഥികള്‍ പ്രാപ്തരാകുമെന്നാണ് കരുതുന്നത്.

star programme for kondotti students by MLA  കൊണ്ടോട്ടിയിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ പദ്ധതിയുമായി എം.എല്‍.എ ടി.വി ഇബ്രാഹിം  മലപ്പുറം  .  സക്സസ് ത്രു അക്കാദമിക് റെഡിനെസ്
കൊണ്ടോട്ടിയിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ പദ്ധതിയുമായി എം.എല്‍.എ ടി.വി ഇബ്രാഹിം

By

Published : Dec 22, 2019, 7:53 PM IST

Updated : Dec 22, 2019, 11:53 PM IST

മലപ്പുറം: കൊണ്ടോട്ടിയിലെ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികളുടെ അക്കാദമിക് മികവിന് പുതിയ പദ്ധതിയുമായി ടി.വി ഇബ്രാഹിം എം.എല്‍.എ. അക്ഷര ശ്രീ പദ്ധതിയുടെ ഭാഗമായാണ് സക്‌സസ് ത്രൂ അക്കാദമിക് റെഡിനെസ് (സ്റ്റാര്‍) പദ്ധതിയും നടപ്പാക്കുന്നത്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ 500 കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട ട്രെയിനിങ് നൽകി.

കൊണ്ടോട്ടിയിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ പദ്ധതിയുമായി എം.എല്‍.എ ടി.വി ഇബ്രാഹിം

മണ്ഡലത്തിലെ കരിയർ ഗൈഡൻസ് ട്രെയിനർമാരുടെയും അധ്യാപകരുടെയും സഹായത്തോടെ ഇന്ത്യയിലെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കുട്ടികളെ എത്തിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി നല്ല കരിയര്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്കാകുമെന്ന് ടി.വി. ഇബ്രാഹിം എംഎല്‍എ പറഞ്ഞു. നാഗാലാന്‍ഡിലെ ടെന്‍സാങ് ജില്ലാ കലക്ടര്‍ മുഹമ്മദലി ശിഹാബ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിൽ അബൂബക്കർ ഹാജി, എം. അബ്ദുൽ മജീദ്, ഡോ. വിനയകുമാർ, ഡോ. അബ്ദുൽ സലാം സൽമാനി തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Dec 22, 2019, 11:53 PM IST

ABOUT THE AUTHOR

...view details