മലപ്പുറം: കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തതിൽ തനിക്കെതിരെയുളള ആരോപണങ്ങൾ വസ്‌തുത വിരുദ്ധമെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ. കേസെടുത്തതിൽ 7 എംഎൽഎമാർ നിയമസഭയെ അവഹേളിക്കുന്ന രീതിയിൽ നടത്തിയ പരാമർശം തിരുത്തുമെന്ന് പ്രതീക്ഷക്കുന്നതായി അദ്ദേഹം മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ.എം ഷാജിക്കെതിരെയുള്ള കേസ്; ആരോപണങ്ങള്‍ തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
7 എംഎൽഎമാർ നിയമസഭയെ അവഹേളിക്കുന്ന രീതിയിൽ നടത്തിയ പരാമർശം തിരുത്തുമെന്ന് പ്രതീക്ഷക്കുന്നതായി അദ്ദേഹം മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എംഎൽഎമാർ നടത്തിയ പരാമർശത്തിൽ ടിവി രാജേഷ് എംഎൽഎ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഫയലിൽ ഒപ്പിടാതെ നിവർത്തിയില്ല ഇത് കാണാതെയാണ് ചില എംഎൽഎമാർ പ്രതികരിച്ചത്. ലോക്സഭാ സ്‌പീക്കറുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചെന്നും. കേരളം നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ലോകസഭ സ്‌പീക്കർ അനുമോദിച്ചെന്നും സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിൽ സർക്കാരിന് പിടിവാശിയില്ലെന്നും കേന്ദ്രത്തിന്‍റെ തീരുമാനത്തിനൊപ്പമാണ് സംസ്ഥാന സർക്കാർ എന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.