മലപ്പുറം: പി.കെ വാര്യരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. ആയുർവേദം എന്ന വിഭാഗത്തിന് ലോകത്തിൽ പ്രചാരം നേടിക്കൊടുക്കുന്നതിന് വേണ്ടി ഏറ്റവും കൂടുതൽ സംഭാവനകൾ ചെയ്ത മഹാ വ്യക്തിത്വത്തെ ആണ് നഷ്ടപ്പെട്ടത്.
ലോകത്തിന് പുറമേ മലപ്പുറം ജില്ലക്കാണ് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായതെന്നും മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.സംസ്ഥാന സർക്കാറിനുവേണ്ടി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
പി.കെ വാര്യരുടെ നിര്യാണം മലപ്പുറം ജില്ലയുടെ നഷ്ടം: മന്ത്രി വി.അബ്ദുറഹ്മാൻ Also read: പാരമ്പര്യം നിലനിര്‍ത്തി നവീനതയെ ഉള്‍ക്കൊണ്ട ഭിഷഗ്വരൻ; പി.കെ വാര്യരെ അനുസ്‌മരിച്ച് മുഖ്യമന്ത്രി
കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ആയുര്‍വേദാചാര്യനുമായ ഡോ. പി.കെ വാര്യര്‍ ശനിയാഴ്ച രാവിലെയാണ് അന്തരിച്ചത്. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, നിയമസഭ സ്പീക്കർ എം.ബി രാജേഷ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സാംസ്കാരിക പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.