മലപ്പുറം: മണ്ണിടിച്ചിലിൽ ഉണ്ടായ കവളപ്പാറയിൽ ജിയോളജി സംഘം പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക്. പരിശോധനക്കായി നിലമ്പൂരിൽ എത്തുന്ന ജിയോളജി സംഘം മൂന്ന് സംഘങ്ങളായി പിരിഞ്ഞ് പരിശോധന നടത്തും. തുടർന്ന് റിപ്പോർട്ട് സർക്കാരിന് കൈമാറും.
കവളപ്പാറയിൽ കാണാതായവർക്കായി പ്രത്യേക ജിയോളജി സംഘം പരിശോധന നടത്തും - missing persons in Kavalappara
മൂന്ന് സംഘങ്ങളായി പരിശോധന നടത്തുന്ന സംഘം റിപ്പോർട്ട് സർക്കാരിന് കൈമാറും
കവളപ്പാറയിൽ കാണാതയവർക്കായി പ്രത്യേക ജിയോളജി സംഘം പരിശോധന നടത്തും
ഇനി 11 പേരെയാണ് കണ്ടെത്താനുള്ളത്. തെളിഞ്ഞ കാലാവസ്ഥ ആയതിനാൽ തിരച്ചിലിൽ പുരോഗതി ഉണ്ടാകും എന്നാണ് വിലയിരുത്തൽ. എൻഡിആർഎഫിന്‍റെയും ഫയർഫോഴ്സിന്‍റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ഇതുവരെ 48 മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്നും ലഭിച്ചത്.
Last Updated : Aug 21, 2019, 9:54 AM IST