കേരളം

kerala

ETV Bharat / state

ഒരു വര്‍ഷത്തിനകം നിളാ ഹെറിറ്റേജ് മ്യൂസിയം യാഥാര്‍ഥ്യമാക്കുമെന്ന് സ്പീക്കര്‍ - ക്യൂറേഷന്‍

മ്യൂസിയത്തിന്‍റെ നിര്‍മ്മാണം സമ്പന്നമായ നിളയുടെ സംസ്‌കാരത്തെ പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെ

ഒരു വര്‍ഷത്തിനകം നിളാ ഹെറിറ്റേജ് മ്യൂസിയം യാഥാര്‍ത്ഥ്യമാക്കുമെന്ന് സ്പീക്കര്‍

By

Published : Aug 21, 2019, 11:12 AM IST

Updated : Aug 21, 2019, 11:49 AM IST

മലപ്പുറം:നിളയുടെ തീരത്ത് ഒരു വര്‍ഷത്തിനകം നിളാ ഹെറിറ്റേജ് മ്യൂസിയം യാഥാര്‍ഥ്യമാക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിന്‍റെ ഹാളില്‍ നടന്ന നിള ഹെറിറ്റേജ് മ്യൂസിയം ക്യൂറേഷന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വര്‍ഷത്തിനകം നിളാ ഹെറിറ്റേജ് മ്യൂസിയം യാഥാര്‍ഥ്യമാക്കുമെന്ന് സ്പീക്കര്‍

പൊന്നാനിയില്‍ നിര്‍മ്മിക്കുന്ന നിള ഹെറിറ്റേജ് മ്യൂസിയത്തിന്‍റെ ക്യൂറേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി മ്യൂസിയം യാഥാര്‍ഥ്യമാകുമെന്നും മ്യൂസിയത്തിന്‍റെ വളര്‍ച്ചക്കായി പ്രഗല്‍ഭരെ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി ഗ്രൂപ്പ് ഉണ്ടാക്കുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സമ്പന്നമായ ഭാരതപ്പുഴയുടെ സംസ്‌കാരത്തെയും നിളയുടെ മടിത്തട്ടിലെ സാഹിത്യ സംസ്‌കാരിക ശാസ്ത്രയിടങ്ങളെയും പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയത്തിന്‍റെ നിര്‍മ്മാണമെന്ന് സ്പീക്കര്‍ പറഞ്ഞു. യോഗത്തിന് ശേഷം സ്പീക്കറും ക്യൂറേഷന്‍ ടീം അംഗങ്ങളും നിള ഹെറിറ്റേജ് മ്യൂസിയം സന്ദര്‍ശിച്ചു.

Last Updated : Aug 21, 2019, 11:49 AM IST

ABOUT THE AUTHOR

...view details