നിയമസഭ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചില്ല; ഗവര്‍ണറെ വിമര്‍ശിച്ച് സ്‌പീക്കര്‍ - സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഗവര്‍ണര്‍
ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
![നിയമസഭ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചില്ല; ഗവര്‍ണറെ വിമര്‍ശിച്ച് സ്‌പീക്കര്‍ speaker against governor ഗവര്‍ണറെ വിമര്‍ശിച്ച് സ്‌പീക്കര്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഗവര്‍ണര്‍ സ്പീക്കർ ഗവര്‍ണര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5764343-960-5764343-1579427005145.jpg)
മലപ്പുറം: നിയമസഭ പാസാക്കിയ പ്രമേയത്തെ ആക്ഷേപിക്കുന്ന പ്രവണത ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് ഒട്ടും ശരിയല്ലെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പെരിന്തല്‍മണ്ണയില്‍ ഗവർണറെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമസഭ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് നിയമസഭയ്ക്ക് മുകളില്‍ അല്ലെന്നും പാർലമെന്‍റ് പാസാക്കിയ നിയമത്തിൽ അപാകതകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാനുള്ള എല്ലാ മൗലിക അവകാശങ്ങളും ഭരണഘടന നിയമസഭകൾക്ക് നൽകുന്നുണ്ടന്നും സ്‌പീക്കര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.