കേരളം

kerala

ETV Bharat / state

സാമൂഹിക അകലം പാലിച്ചില്ല; ഫ്രറ്റേണിറ്റി മൂവ്‌മെന്‍റിനെതിരെ കേസ് - ഡിഇഒ ഓഫീസ് മാർച്ച്

വണ്ടൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിഇഒ ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്ത 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

ഫ്രറ്റേണിറ്റി വണ്ടൂർ മണ്ഡലം കമ്മിറ്റി  ഡിഇഒ മാർച്ച്  fraternity movement march  social distance violation  vandoor police case  ഡിഇഒ ഓഫീസ് മാർച്ച്  സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസ്‌ന മിയാനാ
സാമൂഹിക അകലം പാലിച്ചില്ല; ഫ്രറ്റേണിറ്റി മൂവ്‌മെന്‍റിനെതിരെ കേസ്

By

Published : Jun 16, 2020, 12:37 PM IST

മലപ്പുറം: സാമൂഹിക അകലം പാലിക്കാത്തതിനെതിരെ തുടര്‍ന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് വണ്ടൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിഇഒ ഓഫീസ് മാർച്ചില്‍ പങ്കെടുത്തവർക്കെതിരെ കേസ്. സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും പാഠപുസ്‌തകങ്ങൾ ലഭ്യമാക്കുകയെന്ന ആവശ്യവുമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ചില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസ്‌ന മിയാനായിരുന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തത്.

ABOUT THE AUTHOR

...view details