മലപ്പുറം: പ്രളയ ദുരിതബാധിതര്‍ക്കുള്ള സഹായമായി ലൈബ്രറി കൗൺസിൽ നിർമിക്കുന്ന സ്നേഹവീടിന് തറക്കല്ലിട്ടു. പ്രളയത്തില്‍ വീട് നഷ്‌ടപ്പെട്ട രണ്ട് കുടുംബങ്ങൾക്കാണ് ലൈബ്രറി കൗൺസിൽ വീട് നിർമ്മിച്ചു നൽകുന്നത്. നിലമ്പൂർ ലൈബ്രറി കൗൺസിലിന്‍റെയും താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെയും ആഭിമുഖ്യത്തിലാണ് വീടുകളുടെ നിര്‍മാണം. നിലമ്പൂർ ചന്തക്കുന്ന് ചാരംകുളത്ത് ഷെരിക്കത്തിനാണ് ആദ്യം വീട് നിർമിച്ച് നൽകുന്നത്.
നിലമ്പൂരില്‍ 'സ്നേഹവീടിന്' തറക്കല്ലിട്ടു - മലപ്പുറം
പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട രണ്ട് കുടുംബങ്ങൾക്കാണ് ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് നല്‍കുന്നത്
നിലമ്പൂരില്‍ 'സ്നേഹവീടിന്' തറക്കല്ലിട്ടു
വ്യാഴാഴ്‌ച വൈകുന്നേരം ചാരംകുളത്ത് നടന്ന ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.അപ്പുകുട്ടൻ തറക്കല്ലിടല്‍ കർമ്മം നിർവഹിച്ചു. ചടങ്ങിൽ പി.വി.അൻവർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കീഴാറ്റൂർ അനിയൻ, ജില്ലാ പ്രസിഡന്‍റ് കെ.കെ.ബാലചന്ദ്രൻ, സെക്രട്ടറി എൻ. പ്രമോദ് ദാസ്, താലൂക്ക് സെക്രട്ടറി സി. ജയപ്രകാശ്, നഗരസഭാ കൗൺസിലർ സമീറാ അസീസ് തുടങ്ങിയവർ പങ്കെടുത്തു.