കേരളം

kerala

ETV Bharat / state

ഒച്ച് ശല്യം രൂക്ഷം; നാട്ടുകാര്‍ ദുരിതത്തില്‍

ഒച്ചുകളെ ഉപ്പ് ഇട്ട് നശിപ്പിക്കുന്നുണ്ടെങ്കിലും ഇവ കൂട്ടമായി വീണ്ടും വ്യാപിപ്പിക്കുകയാണ്.

ഒച്ച് ശല്യം

By

Published : Jul 12, 2019, 3:04 PM IST

Updated : Jul 12, 2019, 4:27 PM IST

മലപ്പുറം: തവനൂര്‍ കൂരടയില്‍ ഒച്ചുകള്‍ പെരുകുന്നു. രണ്ടാഴ്‌ചയായി നൂറുകണക്കിന് ഒച്ചുകളാണ് പ്രദേശത്തെ വീടുകളുടെ പരിസരത്തും കിണറിലും മതിലിന് മുകളിലും പുരയിടത്തിലും വ്യാപകമായി പെരുകുന്നത്. ഒച്ചുകളെ ഉപ്പ് ഇട്ട് നശിപ്പിക്കുന്നുണ്ടെങ്കിലും ഇവ വീണ്ടും കൂട്ടമായി വ്യാപിക്കുകയാണ്. ഗ്രാമസഭയില്‍ പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ കാര്‍ഷിക സര്‍വ്വകലാശാല-കൃഷി-ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇത് ആഫ്രിക്കന്‍ ഒച്ചുകളാണെന്ന് പരിശോധനയില്‍ കണ്ടെത്തി. പ്രദേശവാസികള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒച്ച് ശല്യം രൂക്ഷം; നാട്ടുകാര്‍ ദുരിതത്തില്‍

തവനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി പി അബ്ദുള്‍ നാസര്‍, കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍മാരായ ബിജി സുനില്‍, നാജിത ഉമ്മര്‍, പ്രശാന്ത് കെ, കൃഷി ഓഫീസര്‍ നീതു തങ്കം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് പ്രശാന്തിയില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ഒച്ചിനെ പ്രതിരോധിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി പി അബ്ദുള്‍ നാസര്‍ അറിയിച്ചു.

Last Updated : Jul 12, 2019, 4:27 PM IST

ABOUT THE AUTHOR

...view details