മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്ന് കരിപ്പൂരിൽ എത്തിയ കോഴിക്കോട് വാവാട് സ്വദേശിയില്‍ നിന്നാണ് സ്വർണം പിടികൂടിയത്. 8.99 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം ധരിച്ചിരുന്ന പാന്‍റിൽ ഒട്ടിച്ചു ചേർത്താണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി - കരിപ്പൂർ വിമാനത്താവളം ഏറ്റവും പുതിയ വാര്‍ത്ത
കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്ന് കരിപ്പൂരിൽ എത്തിയ കോഴിക്കോട് വാവാട് സ്വദേശിയില്‍ നിന്ന് സ്വർണവും തിരൂരങ്ങാടി സ്വദേശിയായ മുജീബ് റഹ്മാനില്‍ നിന്ന് വിദേശ കറൻസിയും പിടികൂടി.
കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി
ദുബായിൽ പോവാനായി കരിപ്പൂരിൽ എത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ മുജീബ് റഹ്മാൻ എന്ന യാത്രക്കാരനിൽ നിന്നാണ് വിദേശ കറൻസി പിടികൂടിയത്. കറൻസിക്ക് 51,10361 രൂപയുടെ മൂല്യമുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.
Last Updated : Aug 27, 2022, 1:31 PM IST