കേരളം

kerala

ETV Bharat / state

ഗണിത ശാസ്ത്രജ്ഞന്മാരുടെ ഛായചിത്രത്തിലൂടെ നേട്ടം വരിച്ച് മലപ്പുറം സ്വദേശിനി - ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്

എ ഫോർ വലിപ്പമുള്ള പേപ്പറിൽ 24 പ്രശസ്ത ഗണിത ശാസ്ത്രജ്ഞരെയാണ് മിനിയേച്ചര്‍ രൂപത്തിൽ പ്ലസ് ടു വിദ്യർഥിനിയായ ശിബ്ല ഷെറിന്‍ വരച്ച് ചേർത്തത്

Sibila sherin won Asia Book of Records  miniature portraits of mathematics scientists in malappuram  മിനിയേച്ചര്‍ ഛായാചിത്രം  ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്  ശിബില ഷെറിന്‍
മിനിയേച്ചര്‍ ഛായാചിത്രം വരച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി മലപ്പുറം സ്വദേശിനി

By

Published : Sep 3, 2021, 7:58 AM IST

മലപ്പുറം: ഗണിത ശാസ്ത്രജ്ഞന്‍മാരുടെ മിനിയേച്ചര്‍ ഛായാചിത്രം വരച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി മലപ്പുറം സ്വദേശിനി ശിബില. എ ഫോർ വലിപ്പമുള്ള പേപ്പറിൽ 24 പ്രശസ്ത ഗണിത ശാസ്ത്രജ്ഞരെയാണ് മിനിയേച്ചര്‍ രൂപത്തിൽ പ്ലസ് ടു വിദ്യർഥിനിയായ ശിബില ഷെറിന്‍ വരച്ച് ചേർത്തത്.

പെൻസിൽ, കളർ പെൻസിൽ എന്നിവ ഉപയോഗിച്ച് ആറ് മണിക്കൂർ കൊണ്ടാണ് ശിബ്ല മിനിയേച്ചര്‍ ഛായാചിത്രം പൂർത്തിയാക്കിയത്. നേരത്തെ വരക്കുമെങ്കിവലും ശിബിലക്ക് വരയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റിയത് ലോക്ക് ഡൗൺ സമയത്താണ്. പലര്‍ക്കും പല റെക്കോര്‍ഡുകളും ലഭിച്ചത് കാണുമ്പോള്‍ ഇതുപോലെ തനിക്കും റെക്കോര്‍ഡുകള്‍ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ശിബില പറഞ്ഞു.

മിനിയേച്ചര്‍ ഛായാചിത്രം തയാറായിന് ശേഷം ചിത്രം കണ്ട ഒരു കൂട്ടുകാരിയാണ് ചിത്രങ്ങള്‍ അംഗീകാരത്തിനായി അയച്ചുകൊടുക്കാന്‍ സഹായിച്ചത്. അങ്ങനെയാണ് പാട്ടശ്ശേരി ശംസുദ്ദീന്‍ ഹാജറ ദമ്പതികളുടെ മകളായ ഷിബില ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടാൻ സാധിച്ചത്.

അംഗീകാരങ്ങൾ ശിബിലയെ തേടിയെത്തിയതോടെ മുന്‍കാല അധ്യാപകരും ബന്ധുക്കളും അടക്കം നിരവധി പേരാണ് അഭിനന്ദനവുമായി എത്തുന്നത്. അങ്ങനെ വരുന്നവർ തങ്ങളുടെ ഫോട്ടൊ നൽകിയാൽ ശിബില അതേപടി മനോഹരമായ ചിത്രമാക്കി വരച്ചു നല്‍കും. ഭാവിയില്‍ ഗണിത അധ്യാപിക ആകണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.

Also read: വഴിമുടക്കി കാട്ടാനക്കൂട്ടം ; ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് മണിക്കൂറുകൾ വൈകി

ABOUT THE AUTHOR

...view details