കേരളം

kerala

ETV Bharat / state

കൊണ്ടോട്ടി എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയില്‍

ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. ഒരാൾ വന്ന് ജോലിക്ക് തടസ്സമുണ്ടാക്കുന്നു എന്ന് പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനി അധികൃതർ പൊലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് എസ്ഐ രാമചന്ദ്രൻ സ്ഥലത്തെത്തിയത്.

SI stabbed  Kondotty  Kondotty news  കൊണ്ടോട്ടി  കൊണ്ടോട്ടി എസ്ഐ  കൊണ്ടോട്ടി എസ്ഐക്ക് കുത്തേറ്റു  എസ് ഐ രാമചന്ദ്രന്‍
കൊണ്ടോട്ടി എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയില്‍

By

Published : Oct 14, 2021, 9:53 PM IST

മലപ്പുറം:കൊണ്ടോട്ടിയിൽ എസ്ഐക്ക് കുത്തേറ്റു. കൊണ്ടോട്ടി എസ്ഐ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനിയിൽ പ്രശ്നമുണ്ടാക്കിയ പ്രതിയെ പിടികൂടാൻ പോയപ്പോഴായിരുന്നു സംഭവം. കൈക്ക് പരിക്കേറ്റ എസ്ഐയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read:കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു, ഇന്ധന വില വർധനയില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. ഒരാൾ വന്ന് ജോലിക്ക് തടസ്സമുണ്ടാക്കുന്നു എന്ന് പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനി അധികൃതർ പൊലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് എസ്ഐ രാമചന്ദ്രൻ സ്ഥലത്തെത്തിയത്. തുടർന്ന് പ്രതിയുമായി വാക്കേറ്റമുണ്ടായി.

ഇതിനിടെ ഇയാൾ എസ്ഐയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതി ഹരീഷിനെ പിന്നീട് പൊലീസ് പിടികൂടി. രാമചന്ദ്രന്‍റെ പരിക്ക് ഗുരുതരമാണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details