മലപ്പുറം: നിലമ്പൂരില്‍ പാമ്പ് വളര്‍ത്തല്‍ കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുജീബ് റഹ്മാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.പതിനഞ്ച് വര്‍ഷമായി പാമ്പുപിടിത്ത രംഗത്ത് സജീവമാണ് മുജീബ്. ഇതിനോടകം തന്നെ നൂറിലേറെ പാമ്പുകളെ മുജീബ് പിടികൂടി കാട്ടിലേക്ക് അയച്ചിട്ടുണ്ട്.
നിലമ്പൂരില്‍ പാമ്പ് വളര്‍ത്തല്‍ കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുജീബ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി - malappuram latest news
പാമ്പുകളെ കൊല്ലുന്നതിന് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാമെന്ന വ്യവസ്ഥ ഉണ്ടെങ്കിലും ഇപ്പോഴും പാമ്പുകളെ കൊല്ലാനുള്ള പ്രവണവ കൂടുതലാണെന്നും മുജീബ് പറഞ്ഞു.
മുജീബ് റഹ്മാന്‍
പാമ്പുകളുടെ വെനത്തില്‍ നിന്നാണ് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കുള്ള മരുന്നുണ്ടാക്കുന്നത്. പാമ്പുകളെ കൊല്ലുന്നതിന് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാമെന്ന വ്യവസ്ഥ ഉണ്ടെങ്കിലും ഇപ്പോഴും പാമ്പുകളെ കൊല്ലാനുള്ള പ്രവണവ കൂടുതലാണെന്നും മുജീബ് പറഞ്ഞു. മുജീബിന്‍റെ നിവേദനം കേന്ദ്രത്തിന് കൈമാറിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.