കേരളം

kerala

ETV Bharat / state

ലോക്ക് ഡൗണിൽ വർക്ക്‌ഷോപ്പുകൾ തുറക്കാൻ അനുവദിക്കണം: എ.എ.ഡബ്ല്യു.കെ - അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് കേരള

ആഴ്‌ചയിൽ മൂന്ന് ദിവസം തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നാണ് അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

aawk news  association of automobile workshop kerala  malappuram lockdown  എ.എ.ഡബ്ല്യു.കെ വാർത്ത  അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് കേരള  മലപ്പുറം ലോക്ക് ഡൗൺ
അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് കേരള

By

Published : Jun 8, 2021, 12:21 AM IST

മലപ്പുറം : ജില്ലയിലെ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നല്‍കണമെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് കേരള (എ.എ.ഡബ്ല്യു.കെ). നിലവിലുള്ള ലോക്ക് ഡൗൺ കാലയളവില്‍ വര്‍ക്ക്‌ഷോപ്പുകള്‍ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവുകളില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നണ്ടെന്നും ഇതിനാല്‍ ജില്ലയിലെ ബ്രേക്ക്ഡൗണ് സര്‍വീസുകളും അറ്റകുറ്റ പണികളും നടത്തുവാൻ തൊഴിലാളികള്‍ക്ക് തടസങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Also Read:രോഗബാധ 9313 പേര്‍ക്ക് ; സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

അവശ്യസർവീസുകൾക്ക് അനുമതിയുള്ള വാഹനങ്ങളുടെ പോലും അറ്റകുറ്റ പണികൾ ചെയ്യാൻ കഴിയുന്നില്ലെന്നും അസോസിയേഷൻ ആരോപിച്ചു. ആഴ്‌ചയിൽ മൂന്ന് ദിവസം ഓട്ടേമൊബൈൽ വർക്ക്‌ഷോപ്പുകളും സ്പെയർ പാർട്‌സ് കടകളും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

ABOUT THE AUTHOR

...view details