കേരളം

kerala

ETV Bharat / state

ഷൊർണൂർ മോഡൽ; മലപ്പുറത്ത് നായ്ക്കളെ വെടിവെച്ചു കൊന്നു - Shornur Model; Dogs shot and killed in Malappuram

നായ്ക്കളെ പോസ്‌ററ്മോർട്ടം നടത്തുമെന്ന് പൊലീസ്

ഷൊർണൂർ മോഡൽ ; മലപ്പുറത്ത് നായ്ക്കളെ വെടിവെച്ചു കൊലപ്പെടുത്തി

By

Published : Sep 11, 2019, 11:53 AM IST

Updated : Sep 11, 2019, 12:13 PM IST

മലപ്പുറം:ഷൊർണൂർ മോഡൽ നായ്‌ക്കളെ കൊല്ലുന്ന രീതിയിൽ മലപ്പുറത്ത് തനിയാവർത്തനം. മലപ്പുറത്തിന്‍റെ മിനി ഊട്ടിയെന്ന് അറിയപ്പെടുന്ന ചെരിപ്പടി മലയിലാണ് ഇത്തരത്തിൽ രണ്ട് നായ്ക്കകളെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവയുടെ തലക്ക് നേരെയാണ് വെടിയുതിർത്തിട്ടുള്ളത്.

ഷൊർണൂർ മോഡൽ; മലപ്പുറത്ത് നായ്ക്കളെ വെടിവെച്ചു കൊന്നു

എയർഗൺ കൊണ്ട് വെടിവെച്ച രീതിയിലുള്ള മുറിവുകൾ അല്ല നായകളുടെ തലയിൽ ഉള്ളതെന്ന് നാട്ടുകാരും സംഭവ സ്ഥലത്തെത്തിയ പൊലീസും പറയുന്നുണ്ട്. കൂടുതൽ അന്വേഷണത്തിനായി നായ്ക്കളെ പോസ്‌ററ്മോർട്ടം നടത്തി കാര്യങ്ങൾ കണ്ടെത്താനാണ് പൊലീസ് ലക്ഷ്യമിടുന്നത്. രണ്ടാഴ്‌ച മുമ്പ് ഷൊർണൂർ ഭാഗത്ത് ഇതേ രീതിയിൽ ആറോളം നായ്ക്കകളുടെ തലക്കു നേരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. ഈ രീതിയിൽ തന്നെയാണ് മലപ്പുറം ചെരിപ്പടി മലയിലും സംഭവം ഉണ്ടായിട്ടുള്ളത്. പൊലീസിന്‍റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Last Updated : Sep 11, 2019, 12:13 PM IST

For All Latest Updates

ABOUT THE AUTHOR

...view details