കേരളം

kerala

By

Published : Feb 1, 2021, 10:27 PM IST

ETV Bharat / state

വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ശിഹാബ് തങ്ങൾ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്‍ററിന്‍റെ മൊബൈല്‍ ലാബ്

വൃക്ക രോഗികളെ കണ്ടെത്തി ഡയാലിസിസിൽ നിന്ന് രക്ഷപ്പെടുത്താൻ മൊബൈൽ ലാബുമായി പരിശോധനക്കിറങ്ങിയ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്‍ററിന്‍റെ ഒരു മാസത്തെ പരിശോധനയിൽ കണ്ടെത്തിയത് 20 രോഗികളെയാണ്.

Malapuuram  Shihab Thangal Mobile Lab of Dialysis and Research Center provides relief to kidney patients  Shihab Thangal Mobile Lab of Dialysis and Research Center  kidney patients  വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ശിഹാബ് തങ്ങൾ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്‍ററിന്‍റെ മൊബൈല്‍ ലാബ്  ശിഹാബ് തങ്ങൾ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്‍റര്‍  മൊബൈല്‍ ലാബ്  വൃക്ക രോഗികള്‍
വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ശിഹാബ് തങ്ങൾ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്‍ററിന്‍റെ മൊബൈല്‍ ലാബ്

മലപ്പുറം: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്‍ററിന്‍റെ ഒരു മാസത്തെ പരിശോധനയിൽ കണ്ടെത്തിയത് 20 രോഗികളെ. വൃക്ക രോഗികളെ കണ്ടെത്തി ഡയാലിസിസിൽ നിന്ന് രക്ഷപ്പെടുത്താനാണ് മൊബൈൽ ലാബുമായി പരിശോധന നടത്തുന്നത്. നിരവധി പേർക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന ഇവർ പുതുതായി രോഗം കണ്ടെത്തിയവർക്ക് സൗജന്യ ചികിൽസയുമൊരുക്കും. വിവിധ സ്ഥലങ്ങളിലെ 13 ക്യാമ്പുകളിൽ നിന്നായി 2216 പേരെ പരിശോധിച്ചപ്പോഴാണ് ഭയാനകമായ വിധം കിഡ്നി രോഗികളുടെ എണ്ണം കൂടുന്നത് കണ്ടത്തിയത്. ആവശ്യമായ ചികിത്സ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്‍റര്‍ നൽകുമെന്ന് ചെയർമാൻ പി.എ ജബ്ബാർ ഹാജി പറഞ്ഞു. സൗജന്യ ഡയാലിസിസ് അടക്കം 20 ലക്ഷം രൂപയാണ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്‍ററിന്‍റെ ഒരോ മാസത്തെയും ചെലവ്.

വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ശിഹാബ് തങ്ങൾ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്‍ററിന്‍റെ മൊബൈല്‍ ലാബ്

For All Latest Updates

ABOUT THE AUTHOR

...view details