കേരളം

kerala

ETV Bharat / state

മലപ്പുറത്തെ ഏഴ് വയസുകാരന്‍റെ മരണം : ഷിഗല്ലയെന്ന് സംശയം - ഷിഗല്ല ബാക്‌ടീരിയ

ഇന്നലെയാണ് ഏഴ് വയസുകാരന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്

shigella suspected in malapapuram  മലപ്പുറത്തെ ഏഴ് വയസുകാരന്‍റെ മരണ കാരണം ഷിഗല്ലയെന്ന് സംശയം  ഷിഗല്ല ബാക്‌ടീരിയ  shigella
മലപ്പുറത്തെ ഏഴ് വയസുകാരന്‍റെ മരണം: ഷിഗല്ലയെന്ന് സംശയം

By

Published : Feb 19, 2022, 8:52 PM IST

മലപ്പുറം : പുത്തനത്താണിയിലെ ഏഴ് വയസുകാരന്‍റെ മരണ കാരണം ഷിഗല്ലയെന്ന് സംശയം. ഇന്നലെയാണ് ഏഴ് വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ ബാധ.

മഴമൂലം മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. കഠിനമായ പനി കൂടി വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു.

also read: Kerala Covid Updates | സംസ്ഥാനത്ത് 6757 പേര്‍ക്ക് കൂടി കൊവിഡ് ; 16 മരണം

വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്.

ABOUT THE AUTHOR

...view details