മലപ്പുറം : ദുരന്ത വേളകളില്‍ സാധാരണക്കാര്‍ക്ക് സുരക്ഷിതത്വമൊരുക്കാന്‍ അഭയകേന്ദ്രം യാഥാര്‍ഥ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ജനങ്ങളുടെ സുരക്ഷയാണ് ജനപ്രതിനിധികളുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യം. ഈ തിരിച്ചറിവോടെ ഈ അഭയ കേന്ദ്രം നിലനിര്‍ത്താനാകണമെന്നും മന്ത്രി പറഞ്ഞു. പ്രകൃതി ക്ഷോഭങ്ങളെ മുന്നില്‍കണ്ട് നിര്‍മ്മിച്ച അഭയകേന്ദ്രം ജനങ്ങള്‍ക്കായി ഉടനെ തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്ത വേളകളില്‍ സാധാരണക്കാരുടെ സംരക്ഷണത്തിന് മലപ്പുറത്ത് അഭയകേന്ദ്രം
ജനങ്ങളുടെ സുരക്ഷയാണ് ജനപ്രതിനിധികളുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യമെന്നും അതുപരിഗണിച്ചാണ് അഭയ കേന്ദ്രമൊരുക്കുന്നതെന്നും റവന്യൂ മന്ത്രി.
ദുരന്ത വേളകളില്‍ സാധാരണക്കാരെ സംരക്ഷിക്കാന്‍ മലപ്പുറത്ത് അഭയകേന്ദ്രം
ALSO READ: പരിസ്ഥിതി ദിനാചരണം; മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ വൃക്ഷത്തൈ നട്ടു
തീരദേശ സംരക്ഷണത്തിനും വികസനത്തിനുമുള്ള പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമാണ് പുതിയ സര്‍ക്കാറിന്‍റെ ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ദുരിതമുണ്ടായാല്‍ അതിനെ നേരിടാനും ജനങ്ങളെ രക്ഷിക്കാനും അതിന്‍റെ ആഘാതം പരമാവധി സമൂഹത്തിന്‍റെ മുമ്പില്‍ എത്താതിരിക്കാനുമുള്ള പൊതുപരിരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Last Updated : Jun 6, 2021, 6:31 AM IST