മലപ്പുറം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമായി മുന്നോട്ട് പോകുമ്പോള്‍ പുത്തൻ സാങ്കേതിക വിദ്യയിലൂടെ ശ്രദ്ധേയമാകുകയാണ് വെളിമുക്ക് സ്‌കൂൾ അധ്യാപികയായ എ.കെ ഷാഹിന. ഓഗ്‌മെന്‍റഡ് റിയാലിറ്റി എന്ന പുത്തന്‍ സാങ്കേതിക വിദ്യ പ്രയോചനപ്പെടുത്തിയാണ് വെളിമുക്ക് വി.ജെ.പള്ളി എ.എം.യു.പി സ്‌കൂലെ വിദ്യാർഥികൾക്ക് ഷാഹിന ടീച്ചർ ക്ലാസ് നടത്തുന്നത്.
ഓഗ്‌മെന്‍റഡ് റിയാലിറ്റിയിലൂടെ ക്ലാസ്; വേറിട്ട അധ്യാപനവുമായി ഷാഹിന ടീച്ചര്‍ - shahina teacher
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ദൃശ്യാവിഷ്കരണത്തിലൂടെ ആനയെ പരിചയപ്പെടുത്തുന്ന രീതി സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ശ്രദ്ധിക്കപ്പെട്ടു
ഓഗ്‌മെന്‍റഡ് റിയാലിറ്റിയിലൂടെ അധ്യാപനം നടത്തി ഷാഹിന ടീച്ചർ ശ്രദ്ധേയമാകുന്നു
ഒന്നാം തരത്തിലെ വിദ്യാർഥികൾക്ക് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ദൃശ്യാവിഷ്കരണത്തിലൂടെ ആനയെ പരിചയപ്പെടുത്തുന്ന രീതിയും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അധ്യാപന രംഗത്ത് 30 വര്‍ഷത്തോളം പരിചയമുള്ള വെളിമുക്ക് വി.ജെ.പള്ളി എ.എം.യു.പി സ്കൂളിലെ അധ്യാപിക തിരൂരങ്ങാടി ചന്തപ്പടി സ്വദേശിനിയാണ്.
Last Updated : Jul 16, 2020, 5:23 PM IST