കേരളം

kerala

ETV Bharat / state

ഷാബാ ഷെരീഫ് വധം, ഒളിവിലായിരുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ കോടതിയിൽ കീഴടങ്ങി - ഷാബാ ഷെരീഫ്

മൈസൂര്‍ സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസിലെ പ്രതികളിൽ ഒരാളായ റിട്ട.എസ് ഐ സുന്ദരന്‍ സുകുമാരന്‍ കോടതിയിൽ കീഴടങ്ങി. കേസിലെ മുഖ്യപ്രതികളായ ഷൈബിനും കൂട്ടാളികളും അറസ്റ്റിലായതിനെ തുടർന്ന് ഇയാൾ മൂന്ന് മാസമായി ഒളിവിലായിരുന്നു.

ഷാബാ ഷെരീഫ് വധം  നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്  മലപ്പുറം  മലപ്പുറം നാട്ടുവൈദ്യന്‍റെ കൊലപാതകം  മൈസൂര്‍ സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്  ഷാബാ ഷെരീഫ് വധക്കേസ് പ്രതി  ഷാബാ ഷെരീഫ് വധക്കേസ് പ്രതികൾ  the former police officer surrendered in the case of Shaba shareef murder  Shaba shareef murder  മലപ്പുറം  മുട്ടം കോടതി  former police officer surrendered  കേസിലെ മുഖ്യപ്രതികൾ  ഷാബാ ഷെരീഫ്  നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ്
ഷാബാ ഷെരീഫ് വധം: ഒളിവിലായിരുന്ന റിട്ട.എസ് ഐ കോടതിയിൽ കീഴടങ്ങി

By

Published : Aug 11, 2022, 7:51 AM IST

മലപ്പുറം: മൈസൂര്‍ സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ് പ്രതി റിട്ട.എസ് ഐ സുന്ദരന്‍ സുകുമാരന്‍ കോടതിയിൽ കീഴടങ്ങി. 3 മാസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഇടുക്കി മുട്ടം കോടതിയിലാണ് ഇന്നലെ (10.08.2022) കീഴടങ്ങിയത്. ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസിൽ മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫിന്‍റെ പ്രധാന സഹായിയാണ് റിട്ട. എസ് ഐ സുന്ദരൻ സുകുമാരൻ എന്ന് പൊലീസ് പറഞ്ഞു.

ഒളിവിലായിരുന്ന റിട്ട.എസ് ഐയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി

ഷൈബിനും കൂട്ടാളികളും അറസ്റ്റിലായ ഉടനെ ഒളിവില്‍ പോയ ഇയാളെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. വയനാട് കേണിച്ചിറ കോളേരി ശിവഗംഗയിലെ ഇയാളുടെ വീട്ടില്‍ നിലമ്പൂര്‍ പൊലീസും വയനാട് കേണിച്ചിറ പൊലീസും പരിശോധന നടത്തിയിരുന്നു. തുടർന്ന് വീട്ടില്‍ നിന്ന് ലഭിച്ച ഇയാളുടെ പാസ്‌പോര്‍ട്ടില്‍ സര്‍വീസിലായിരിക്കെ ഷൈബിന്‍റെ കൂടെ അബുദാബിയിലേക്ക് യാത്ര ചെയ്‌തതിന്‍റെ രേഖകള്‍ പൊലീസ് കണ്ടെത്തി.

ഇയാളുടെ ഡയറിയില്‍ നിന്നും നിര്‍ണായക വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സുന്ദരന്‍ സുകുമാരന്‍റെ ജന്മനാടായ കൊല്ലത്തെ വീട്ടിലും പൊലീസ് അന്വേഷണം നടത്തി. ഷൈബിന്‍ അഷറഫിന് നിയമസഹായങ്ങള്‍ നല്‍കിയത് സുന്ദരന്‍ സുകുമാരനാണെന്നും ഷൈബിന്‍ അഷറഫും ഇയാളും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും കേസിലെ മറ്റു പ്രതികള്‍ മൊഴി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിലമ്പൂര്‍ പൊലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും സുന്ദരന്‍ സുകുമാരന്‍ ഒളിവില്‍ പോകുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ഹൈകോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. ഇയാള്‍ പിടിയിലായതോടെ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് നിഗമനം.

ഷാബാ ഷെരീഫ് വധക്കേസിലെ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിത്. ഷൈബിനും സുന്ദരന്‍ സുകുമാരനും ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളാണ് കേസിലുള്ളത്. നിലമ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പി വിഷ്‌ണുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ മുട്ടം കോടതിയില്‍ നിന്ന് ഏറ്റെടുത്ത് നാളെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരക്കും. കോടതി റിമാൻഡ് ചെയ്‌ത ശേഷം കൂടുതുല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.

ABOUT THE AUTHOR

...view details