മഞ്ചേരി നഗരസഭയിൽ ഏഴ് വാർഡുകൾ കണ്ടെയിൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി - ജില്ലാ കലക്ടർ
മേലാക്കം, മംഗലശ്ശേരി, കിഴക്കേത്തല, മഞ്ചേരി ടൗൺ, തുറക്കൽ, മറിയാട്, രാമങ്കുളം തുടങ്ങിയ വാർഡുകളാണ് കണ്ടെയിൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കിയത്.
മലപ്പുറം: മഞ്ചേരി നഗരസഭയിലെ ഏഴ് വാർഡുകൾ കൂടി കണ്ടെയിൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കിയെന്ന് ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ അറിയിച്ചു. രോഗവ്യാപന സാധ്യതയില്ലാത്തതിനാലാണ് തീരുമാനമെന്നും മഞ്ചേരി നഗരസഭയിലെ 7, 12, 16, 33, 42, 45, 50 തുടങ്ങിയ ഏഴ് വാർഡുകളാണ് ഒഴിവാക്കിയിട്ടുള്ളതെന്നും ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ പറഞ്ഞു. മേലാക്കം, മംഗലശ്ശേരി, കിഴക്കേത്തല, മഞ്ചേരി ടൗൺ, തുറക്കൽ, മറിയാട്, രാമങ്കുളം വാർഡുകൾ ഇതോടെ സോണിൽ നിന്ന് ഒഴിവായി. നഗരസഭയിലെ 14, 46 വാർഡുകൾ കൺടെയ്‌മെന്‍റ് സോണിൽ തുടരുമെന്നും ഈ വാർഡുകളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ചേരി നഗരസഭയിലെ അഞ്ച്, ആറ്, ഒമ്പത് വാർഡുകൾ മുമ്പ് കണ്ടെയിൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കിയിരുന്നു.