മലപ്പുറം: വാഴക്കാട് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത കർഷകരെ ആദരിച്ചു. കൃഷി വകുപ്പിന്‍റെ നേതൃത്വത്തിലാണ് ഗ്രാമപഞ്ചായത്ത് ഹാളിൽ കർഷകരെ ആദരിച്ചത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മലയിൽ അബ്‌ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
വാഴക്കാട് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത കർഷകരെ ആദരിച്ചു - വാഴക്കാട് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത കർഷകരെ ആദരിച്ചു
ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മലയിൽ അബ്‌ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു

86 കാരൻ വേലായുധൻ നായർ, യുവ കർഷകൻ ശാഹുൽ ഹമീദ്, വനിതാ കർഷക സജ്‌ന പുതുപ്പറമ്പത്ത്, പട്ടിക ജാതി കർഷക പി സി ഉണ്ണിക്കുഞ്ഞി, പാൽ കർഷകൻ സൈനുദ്ധീൻ , പാടശേഖര കമ്മറ്റി പ്രസിഡന്‍റ് അഹമ്മദ് കുട്ടി എന്നിവരെയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വസന്തകുമാരി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടിൻസി ടോം, ദിവ്യ എന്നിവരെ നൂഞ്ഞിക്കര പാoശേഖര കമ്മറ്റിയും ആദരിച്ചു. കർഷകരെ നെഞ്ചേറ്റിയ ഇവർ മാതൃകാ പ്രവർത്തനം നടത്തുന്നതായും പാoശഖര കമ്മിറ്റി പറഞ്ഞു. .ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
TAGGED:
അബ്‌ദുൾ റഹ്മാൻ