കേരളം

kerala

ETV Bharat / state

കരിപ്പൂരിൽ ഒരു കിലോഗ്രാം സ്വർണവുമായി രണ്ട് പേർ പിടിയില്‍ - ഒരു കിലോഗ്രാം സ്വർണം

എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്.

മലപ്പുറം  seize gold  Karipur airport malappuram  malappuram  Karipur airport  കോഴിക്കോട് വിമാനത്താവളം  ഒരു കിലോഗ്രാം സ്വർണം  53 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വർണം
കരിപ്പൂരിൽ 53 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വർണം പിടിയിൽ

By

Published : Jan 27, 2021, 12:31 PM IST

മലപ്പുറം:കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ദുബായിൽ നിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ കണ്ണൂർ സ്വദേശി മുഹമ്മദ് നവാസ്, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ കർണാടക സിർസി സ്വദേശി മുഹമ്മദ് സാബിർ എന്നിവരെയാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്.

മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 53 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വർണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ കിരണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണം പിടികൂടിയത്.

ABOUT THE AUTHOR

...view details