കോഴിക്കോട് വിമാനത്താവളത്തിൽ സുരക്ഷ കർശനമാക്കി - കരിപ്പൂർ വിമാനത്താവളം സുരക്ഷാ
തീവ്രവാദ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി
സുരക്ഷ
മലപ്പുറം: തീവ്രവാദ ആക്രമണ ഭീഷണിയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. വിമാനത്താവളത്തിന്‍റെ പ്രവേശന കവാടത്തിൽ പരിശോധന ആരംഭിച്ചു. സിഐഎസ്എഫ് എസ്ഐയുടെ നേതൃത്വത്തിൽ അഞ്ച് പേരാണ് ഒരേ സമയം പരിശോധന നടത്തുന്നത്. പൊലീസും ഇവർക്ക് സഹായത്തിനുണ്ട്. പരിശോധന 24 മണിക്കൂറും തുടരും.