മലപ്പുറം: നിലമ്പൂർ കാടുകളിൽ മാവോയിസ്റ്റുകള്‍ പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇടിവി ഭാരതിന്. നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റുകൾ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് നിലമ്പൂർ കാടുകളിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിക്ക് നേരെയും ആക്രമണം ഉണ്ടാകുമെന്ന് മാവോയിസ്റ്റ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതോടെ തണ്ടർബോൾട്ടും മാവോയിസ്റ്റ് സ്പെഷ്യൽ ടീമും കാടിനുള്ളിൽ തിരച്ചില്‍ ഊര്‍ജിതമാക്കി.
EXCLUSIVE- നിലമ്പൂരില്‍ മാവോയിസ്റ്റ് പരിശീലനം; ദൃശ്യങ്ങള്‍ ഇടിവി ഭാരതിന്
കരുളായി വരയൻ മലയിൽ ആയുധധാരികളായ നാലംഗ സംഘത്തെ കണ്ടെന്ന് ആദിവാസികൾ
കഴിഞ്ഞവർഷവും വരയൻ മലയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങളിലെ ഏഴ് പൊലീസ് സ്‌റ്റേഷനുകളിലാണ് സുരക്ഷ വർധിപ്പിച്ചത്. മാവോയിസ്റ്റ് സ്പെഷ്യൽ സ്‌ക്വാഡ്, തണ്ടർബോൾട്ട് എന്നിവക്ക് പുറമെ 100 സായുധ പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ചതിന്‍റെ മൂന്നാം വാർഷികമാണ് നവംബർ 24. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജ്, അജിത എന്നിവരാണ് 2016 ല്‍ കൊല്ലപ്പെട്ടത്. അതിനാൽ വരും ദിവസങ്ങളിൽ ഏറ്റുമുട്ടലിനുള്ള സാധ്യത തള്ളികളയാനാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.