കേരളം

kerala

ETV Bharat / state

സ്റ്റേഡിയത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം ഉടന്‍ നടപ്പാക്കും: മന്ത്രി വി അബ്ദുറഹ്മാന്‍ - മന്ത്രി വി അബ്ദുറഹ്മാന്‍

നിലവില്‍ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിന് ഇല്ല.സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസ പ്രവര്‍ത്തനം ഉടന്‍ നടപ്പാക്കും. കഫ്ബി സഹായത്തോടെയക്കും നവീകരണം. സ്റ്റേഡിത്തിന്‍റെ ഇരുഭാഗങ്ങളിലുമുള്ള ഗ്യാലറി ഉടനടി ഉയര്‍ത്തും.

Manjeri Payyanad Stadium stadium develepment  Santhosh Trophy  75-മത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്  മഞ്ചേരി പയ്യനാട് സ്റ്റേഡിയം  മന്ത്രി വി അബ്ദുറഹ്മാന്‍  മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്‍റെ വികസനം
സ്റ്റേഡിയത്തിന്‍റെ രണ്ടാം ഘട്ട വികസ പ്രവര്‍ത്തനം ഉടന്‍ നടപ്പാക്കും: മന്ത്രി വി അബ്ദുറഹ്മാന്‍

By

Published : Apr 17, 2022, 8:08 AM IST

മലപ്പുറം:75-മത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ താരമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്‍റെ രണ്ടാം ഘട്ട വികസനം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരം കാണാന്‍ എത്തിയ ആരാധകരുടെ ബാഹുല്യം മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആവേശത്തിന്‍റ് നേര്‍സാക്ഷ്യമാണ്.

നിലവില്‍ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിന് ഇല്ല.സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട വികസ പ്രവര്‍ത്തനം ഉടന്‍ നടപ്പാക്കും. കഫ്ബി സഹായത്തോടെയക്കും നവീകരണം. സ്റ്റേഡിത്തിന്‍റെ ഇരുഭാഗങ്ങളിലുമുള്ള ഗ്യാലറി ഉടനടി ഉയര്‍ത്തും. കായിക വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുനതെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്തിന്റെ മണ്ണിലേക്ക് കൂടുതല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു മന്ത്രി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടന്നു വരികയാണ്. ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എ. ലത്തീഫ് എം.എല്‍.എ. ചടങ്ങിന് അധ്യക്ഷനായി. കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ് ചടങ്ങിന് വിശിഷ്ടാതിഥിയായി. ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഐ.എ.എസ്. ചടങ്ങിന് സ്വാഗതം പറഞ്ഞു. എ.ഐ.എഫ്.എഫ്. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ് മുഖ്യാതിഥിയായി.

ചടങ്ങില്‍ അബ്ദുസ്സമദ് സമദാനി എം.പി., എ.പി. അനില്‍കുമാര്‍ എം.എല്‍.എ., പി. ഉബൈദുള്ള എം.എല്‍.എ, പി. നന്ദകുമാര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ,എന്‍.എം മെഹ്‌റലി തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read: സന്തോഷ് ട്രോഫി : ആദ്യ ജയം വെസ്റ്റ് ബംഗാളിന്, പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി

ABOUT THE AUTHOR

...view details